Last Updated Date: Mon 02 Aug, 2010 12:05:09
Home | About Us | Contact Us | Classifieds | Advertisement Tariff |
ATTENTION >
 
സമര്‍പ്പണം
മുഖപ്രസംഗം
കേരളീയ ദര്‍പ്പണം
ലേഖനങ്ങള്‍
അഭിമുഖം
അപ്രിയസത്യങ്ങള്‍
കവര്‍ സ്റ്റോറി
മോഹന്‍ലാല്‍
പ്രതികരണങ്ങള്‍
കവിത
കഥ
ഹാസ്യം
കാര്‍ട്ടൂണ്‍
സ്‌പോര്‍ട്‌സ്‌
സിനിമ
ആരോഗ്യം
ശാസ്‌ത്രലോകം
ഓഷോ ലോകം
നമ്മുടെ മന്ത്രിമാര്‍
പഴയ താളുകള്‍
 


 
സമര്‍പ്പണം
Text Size:     

പ്രിയപ്പെട്ട വായനക്കാരെ,

സമര്‍പ്പിക്കുകയാണ്‌.... സ്‌നേഹത്തോടെ,
അതിലേറെ അഭിമാനത്തോടെ
`കേരളീയം ഓണ്‍ലൈന്‍'.

വരികളോടൊപ്പം ചിന്തിക്കാന്‍,
ചിന്തകളെ കാഴ്‌ചകളും അറിവുകളുമായി ബന്ധിപ്പിക്കാന്‍...
അതിലൂടെ ലഭ്യമാകുന്ന അറിവിനെ,
സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന
വായനക്കാര്‍ക്കുള്ളതാണ്‌ കേരളീയം ഓണ്‍ലൈന്‍

സ്വബോധത്തെയും തിരിച്ചറിവിനെയും
വിപണിക്കോ മതത്തിനോ, ഇതര പ്രത്യയശാസ്‌ത്രങ്ങള്‍ക്കോ
പണയപ്പെടുത്തിയവര്‍ക്ക്‌ കേരളീയം ദഹിക്കില്ലെന്ന്‌ ഞങ്ങള്‍ക്കറിയാം.
അതുകൊണ്ട്‌ തന്നെ മുന്‍വിധികളുടെ മതില്‍ക്കെട്ടുകള്‍
ബോധമണ്ഡലത്തില്‍ രൂപപ്പെട്ടവര്‍ക്ക്‌ കേരളീയം അരോചകമാകും.
അത്തരക്കാര്‍ ദയവായി കേരളീയം വായിക്കാതിരിക്കുക.

സ്വയം ചോദ്യങ്ങള്‍ ചോദിക്കാന്‍,
ബോധത്തെ നിരന്തരമായി ഉണര്‍ത്തി നിര്‍ത്താന്‍,
ഉത്തരം മുട്ടുമ്പോഴെങ്കിലും മുന്‍വിധികളുടെ മതില്‍ക്കെട്ടുകളെ പൊളിച്ചുമാറ്റാന്‍
കഴിയുന്നവര്‍ കേരളീയം വായിക്കണം...
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കണം..
കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കണം...

കേരളീയം ഒന്നിനെയും കണ്ണടച്ചെതിര്‍ക്കുന്നില്ല...
എന്നാല്‍ അത്യാവശ്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും
അനാവശ്യങ്ങള്‍ക്കുമിടയിലുള്ള അതിര്‍വരമ്പുകള്‍ തിരിച്ചറിയുന്നു...
അതാണ്‌ യഥാര്‍ത്ഥ ദൈവീകതയെന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു..

ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും
തിരിച്ചറിവുകള്‍ക്കും മാറ്റങ്ങള്‍ക്കും പ്രചോദനമാകാന്‍, വഴിയൊരുക്കാന്‍
കേരളീയം ഓണ്‍ലൈനിന്‌ സാധിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ....
പ്രപഞ്ചശക്തിയുടെ വഴിവെളിച്ചം തുണയാകുമെന്ന -
അചഞ്ചലമായ വിശ്വാസത്തോടെ
സമര്‍പ്പിക്കുന്നു... കേരളീയം ഓണ്‍ലൈന്‍.

ചീഫ്‌ എഡിറ്റര്‍
01.01.2009



 

Advertise domain names




 

Home | About Us | Contact Us | Classifieds
User Agreement | Privacy Policy | Copyright Policy Copyright Keraleeyam 2008 All Rights Reserved.

Use of this site is subject to express terms of use, which prohibit commercial use of this site. By continuing past this page, you agree to abide by these terms.